കണ്ണൂർ :- കണ്ണൂർ റെയിൽവേ സ്റ്റേഷൻ, ട്രെയിനുകൾ, സ്റ്റാളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. മദ്യപിച്ച് റെയിൽവേ സ്റ്റേഷനിൽ വരുന്നവരെ കണ്ടെത്താനുള്ള നടപടികളും തുടങ്ങി.
ഡോഗ് സ്ക്വാഡ് വിഭാഗം ഹെഡ് കോൺസ്റ്റബിൾ നിജീഷ്, ബോംബ് സ്ക്വാഡ് ഇൻ ചാർജ് സബ് ഇൻസ്പെക്ടർ അശോകൻ, റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ പി.കെ സന്തോഷ്, എഎസ്ഐഎം കെ.പ്രകാശ്, ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എം.വി അബ്‌ദുൽ അസീസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
