ന്യൂഡൽഹി :- തെരുവുനായശല്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ നടപടികൾ കടുപ്പിക്കാനൊരുങ്ങി സുപ്രീംകോടതി. തെരുവുനായശല്യം പരിഹരിക്കാൻ വിവിധതലങ്ങളിലുള്ള നടപടികൾക്കാണു സുപ്രീംകോടതി നിർദേശം നൽകിയത്.
ഇതിൽ പ്രധാനപ്പെട്ടവ ;
പേവിഷബാധ തടയാനുള്ള വാക്സിനുകളുടെ ലഭ്യത ഉറപ്പാക്കാൻ ആരോഗ്യമന്ത്രാലയം സ്വീകരിച്ച നടപടികൾ എട്ടാഴ്ചയ്ക്കകം അറിയിക്കണം.
. നായ്ക്കളെ ആകർഷിക്കുന്ന ഭക്ഷണമാലിന്യം തള്ളുന്നത് ഒഴിവാക്കാൻ സംവിധാനം വേണം.
. പൊതുസ്ഥാപനങ്ങളുടെ പരിസരം നായശല്യമുക്തമെന്ന് ഉറപ്പാക്കാൻ തദ്ദേശ അധികാരികൾ 3 മാസത്തിലൊരിക്കലെങ്കിലും പരിശോധിക്കണം
. തെരുവുനായ ശല്യം തടയാനുള്ള പൊതുനടപടിക്രമം (എസ്പി) അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ നാലാഴ്ചയ്ക്കകം തയാറാക്കി സംസ്ഥാനങ്ങൾക്ക് നൽകണം.
. നായ്ക്കളുടെ വന്ധ്യംകരണം, വാക്സിനേഷൻ എന്നിവ രാജ്യവ്യാപകമായി നടത്താനുള്ള റിപ്പോർട്ട് 8 ആഴ്ചയ്ക്കകം കോടതിക്കു നൽകണം.
. തെരുവുനായ്ക്കളെ ഒഴിവാക്കുന്ന സ്ഥലങ്ങളിൽ വീണ്ടും നായ്ക്കൾ തിരിച്ചെത്തുന്നില്ലെന്ന് ഉറപ്പാക്കാൻ നോഡൽ ഓഫിസറെ ചുമതലപ്പെടുത്തണം. ഓഫിസറുടെ പേരുവിവരം പ്രദർശിപ്പിക്കണം
കേസിൽ കക്ഷി ചേർക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ട പെരിനാട്ടിൽ 2022 ൽ പേവിഷബാധമൂലം മരിച്ച അഭിരാമിയുടെ (12) അമ്മ രജനി അഭിഭാഷകൻ വി.കെ ബിജു മുഖേന ഹർജി നൽകി. അയൽപക്കത്തു പാൽ വാങ്ങാൻ പോയപ്പോഴാണ് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്.
