നായപ്പേടിയിൽ കേരളം ; ഈ വർഷം ആഗസ്ത് വരെ കടിയേറ്റത് 2.52 ലക്ഷം പേർക്ക്


തിരുവനന്തപുരം :- കേരളത്തിൽ 10 വർഷത്തിനിടെ നായയുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധന. 2014 ൽ 1.19 ലക്ഷം പേർക്കു കടിയേറ്റുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. 2024 ൽ കടിയേറ്റതു 3.16 ലക്ഷം പേർക്ക്. ഈ വർഷം ഓഗസ്റ്റ് 31 വരെ 2.52 ലക്ഷം പേർക്കു കടിയേറ്റു.

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർക്കു കടിയേറ്റത്. 2014 ൽ 26,894 പേർക്ക്. കഴിഞ്ഞ വർഷം 50,870 പേർക്ക്. കൊല്ലം ആണ്  രണ്ടാം സ്ഥാനത്ത്: 2014 ൽ 14,842, 2024 ൽ 37,618. കഴിഞ്ഞവർഷം എറണാകുളത്ത് 32,086 പേർക്കും പാലക്കാട് 31,303 പേർക്കും കടിയേറ്റു.

Previous Post Next Post