ന്യൂഡൽഹി :- നൽകാൻ വൈകിയെന്ന പേരിൽ വാഹനാപകട നഷ്‌ടപരിഹാര ഹർജികൾ തള്ളരുതെന്നു സുപ്രീംകോടതി നിർദേശിച്ചു. മോട്ടർ വാഹന നിയമത്തിൽ 2019 ൽ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുമ്പോഴാണു ജസ്‌റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി അഞ്ജാരിയ എന്നിവരുടെ ബെഞ്ച് ഇടക്കാല നിർദേശം നൽകിയത്.
അപകടം നടന്ന ദിവസം മുതൽ 6 മാസത്തിനുള്ളിൽ ഹർജികൾ ഫയൽ ചെയ്യണമെന്ന് 2019 ലെ ഭേദഗതി നിഷ്‌കർഷിക്കുന്നു. വിഷയം 25നു വീണ്ടും പരിഗണിക്കും. അതുവരെ ക്ലെയിമുകൾ തള്ളരുത്. ഇക്കാര്യം ട്രൈബ്യൂണലുകളെയും ഹൈക്കോടതികളെയും സുപ്രീംകോടതി അറിയിക്കുകയും ചെയ്തു.
