മുംബൈ :- ഇത്തവണത്തെ ഉത്സവകാലം ഇരുചക്ര വാഹനവിപണിക്ക് നൽകിയത് വൻകുതിപ്പ്. ഒക്ടോബറിൽ ഒൻപത് മുൻനിര കമ്പനികൾ ചേർന്ന് നിരത്തിലെത്തിച്ചത് 31.16 ലക്ഷത്തോളം ഇരുചക്ര വാഹനങ്ങൾ. വാഹൻ രജിസ്ട്രേഷൻ പോർട്ടലിൽനിന്നുള്ള കണക്കുകളനുസരിച്ച് വിൽപ്പനയിൽ മുന്നിലുള്ള ഏഴു കമ്പനികളെടുത്താലുള്ള രജിസ്ട്രേഷൻ 30.72 ലക്ഷം വരും.
വൈദ്യുതവാഹനങ്ങളുടെ വിൽപ്പന 1.2 ലക്ഷം കടന്നു. ഒക്ടോബറിൽ പത്തുലക്ഷത്തിനടുത്ത് രജിസ്ട്രേഷനാണ് ഹീറോയ്ക്കു മാത്രമുള്ളത്-9,94,787 എണ്ണം. രണ്ടാമതുള്ള ഹോണ്ട മോട്ടോർ സൈക്കിളിനിത് 8,21,976 എണ്ണമാണ്. 5,58,075 ഇരുചക്ര വാഹനങ്ങളുമായി ടിവിഎസ് മോട്ടോർ കമ്പനിയാണ് മൂന്നാമത്. പ്രീമിയം വിഭാഗത്തിലുള്ള എൻഫീൽഡിന് 1,44,615 വാഹനങ്ങൾ വിൽക്കാൻ കഴിഞ്ഞു.
