പത്തനംതിട്ട :- ശബരിമലയിലെ പൂജകളും സന്നിധാനത്ത് താമസിക്കാൻ മുറികളും ബുധനാഴ്ച മുതൽ ഓൺലൈനായി ബുക്ക് ചെയ്യാം. വെബ്സൈറ്റ് : www.onlinetdb.com . അയ്യപ്പദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ശനിയാഴ്ച തുടങ്ങിയിരുന്നു.
sabarimalaonline.org എന്ന വെബ്സൈറ്റ് വഴി ബുക്കുചെയ്യുന്ന 70,000 പേർക്കാണ് ഓരോ ദിവസവും സന്നിധാനത്തേക്കു പ്രവേശനം. വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിങ്ങിലൂടെ പരമാവധി 20,000 പേരെയും അനുവദിക്കും.
.jpg)