ട്രെയിൻ യാത്രയിലെ സുരക്ഷയ്ക്കായി സേനാബലം കൂട്ടി ; 35 അംഗ സംഘം കൂടി എത്തി


തിരുവനന്തപുരം :- ട്രെയിൻ യാത്രയിലെ സുരക്ഷാ വീഴ്ചയിൽ വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിൽ സേനാബലം കൂട്ടി. സ്പെഷൽ ആംഡ് ഫോഴ്സ‌്, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ‌ ഫോഴ്സ് (ആർആർ ആർഎഫ്) എന്നീ സേനകളിൽ നിന്നായി 35 അംഗ സംഘം ഇന്നലെ രാത്രിയോടെ തിരുവനന്തപുരം സെൻട്രൽ ‌സ്റ്റേഷനിൽ എത്തി. പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും പരിശോധന ശക്തമാക്കി. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇപ്പോഴുള്ള പോൽ ആപ് വിപുലീകരിക്കുമെന്നു കേരള റെയിൽവേ പൊലീസ് അറിയിച്ചു. 

ട്രെയിനിലെ അസ്വാഭാവിക പെരുമാറ്റമോ പ്രവൃത്തികളോ വിഡിയോ, ഓഡിയോ, ചിത്രങ്ങൾ എന്നിവ അടക്കം ആപ്പിലൂടെ യാത്രക്കാർക്കു പൊലീസിനു കൈമാറാൻ കഴിയും. അപകട ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ആപ്പിൽ പാനിക് ബട്ടൺ ഏർപ്പെടുത്തുന്നതും ആലോചനയിലുണ്ടെന്നു റെയിൽവേ എസ്‌പി കെ.എസ് ഷഹൻഷാ പറഞ്ഞു. സ്റ്റേഷനു കളിലെ സ്റ്റാളുകളിൽ ജോലി ചെയ്യുന്നവർക്കും താൽക്കാലിക ജോലിക്കാർക്കും പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കും. മദ്യപാനികൾക്കെതിരെ കർശന നടപടിയുണ്ടാകും.

Previous Post Next Post