സന്നിധാനം :- ശബരിമല തീർത്ഥാടകന്റെ സ്വർണ മാല മോഷ്‌ടിച്ചു. ശബരിമല ദർശനത്തിന് ശേഷം കോട്ടയകത്ത് എത്തി വാഹനത്തിൽ വിശ്രമിക്കുമ്പോഴാണ് 8 പവന്റെ സ്വർണ മാല പൊട്ടിച്ചത്.
ബംഗളൂരു സ്വദേശിയുടെ മാലയാണ് കാറിനുള്ളിൽ നിന്നും മോഷ്‌ടാവ് പൊട്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പ്രതി മാല മോഷ്ടിക്കുന്നതും ഓടി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
