കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താക്ഷേത്രം ഏകാദശരുദ്ര ജപം നവംബർ 9 ന്


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിൽ ഏകാദശരുദ്രജപം, രുദ്രാഭിഷേകം, വിശേഷാൽ മൃത്യുഞ്ജയഹോമം എന്നിവ നവംബർ 9 ഞായറാഴ്ച രാവിലെ 7 മണി മുതൽ നടക്കും. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.

തുലാമാസ ശനീശ്വര ദർശനത്തിന്റെ ഭാഗമായുള്ള നാലാം ശനി തൊഴൽ നവംബർ 8 ശനിയാഴ്ച ഉണ്ടായിരിക്കും. രാവിലെ 5.30 മുതൽ വിശേഷാൽ വഴിപാടുകളായ നീരാജ്ഞനം, ശനിപൂജ, എള്ള്തിരിയും നെയ്യ് വിളക്കും, ഭഗവതിസേവ, കുങ്കുമാർച്ചന, നെയ്യമൃത്, കറുകഹോമം തുടങ്ങിയവ സമർപ്പിക്കാവുന്നതാണ്. രാവിലെ 8 മണി മുതൽ വിവിധ മാതൃസമിതികളുടെ ശനി ജപം, 12 മണി മുതൽ പ്രസാദഊട്ട് എന്നിവ നടക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ എം.മഹേഷ് അറിയിച്ചു.

Previous Post Next Post