KS & AC സുവർണജൂബിലി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാടകക്കളരി നവംബർ 16 ന് കരിങ്കൽക്കുഴിയിൽ


കരിങ്കൽക്കൂഴി :- കെ.എസ് & എ.സി സുവർണജൂബിലി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാടക കളരി നവംബർ 16 ഞായർ കരിങ്കൽക്കുഴിയിൽ വച്ച് നടക്കും.

പ്രശസ്ത നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്യും. സ്കൂൾ ഓഫ് ഡ്രാമയിലെ സുമേഷ് അയിലൂർ കളരി നയിക്കും. നാടകരചന, അഭിനയം, സംവിധാനം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും.

പങ്കെടുക്കാൻ താല്പര്യമുള്ളവർ 9947994307 എന്ന നമ്പറിൽ ബന്ധപ്പെടുക.

Previous Post Next Post