കൊളച്ചേരി:- കൊളച്ചേരി എയുപി സ്കൂളിൽ ശിശുദിനാഘോഷം നടത്തി. ശിശുദിന റാലിയിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. കൊളച്ചേരി സ്കൂൾ അംഗൻവാടി സന്ദർശിച്ച് കുട്ടികൾക്ക് മധുരം നൽകി. സ്കൂളിൽ ബാലസഭയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. തുടർന്ന് 'ജൈവകൃഷിയും ആരോഗ്യവു' എന്ന വിഷയത്തെക്കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ക്ലാസ് നസീമ ടീച്ചർ നേതൃത്വം നൽകി.

