കണ്ണൂരിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

 



കണ്ണൂർ:-ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് മൈതാനത്തിൽ നിന്നും ആരംഭിച്ച റാലി സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ് ഫളാഗ് ഓഫ് ചെയ്തു. വിവിധ സ്‌കൂളുകളിലെ എൻ സി സി, എസ് പി സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജെ ആർ സി വിദ്യാർഥികൾ റാലിയിൽ അണിനിരന്നു.

തുടർന്ന് കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി റിസ ഫാത്തിമ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് ആഹ്ലാദ രാജേഷ് അധ്യക്ഷയായി. കുട്ടികളുടെ സ്പീക്കർ കൃഷ്ണേന്ദു രാജേഷ് മുഖ്യപ്രഭാഷണം നടത്തി. അസി. കലക്ടർ എഹ്‌തെദ മുഫസിർ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള ഉപഹാരവും അസി. കലക്ടർ വിതരണം ചെയ്തു.

വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷൈനി, സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് പി സുമേശൻ, ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് എൻ ടി സുധീന്ദ്രൻ, കണ്ണൂർ തഹസിൽദാർ ആഷിഖ് തോട്ടാൻ, കണ്ണൂർ ഡിഇഒ വി ദീപ, കണ്ണൂർ ഗവ. വൊക്കേഷണൽ എച്ച് എസ് എസ് പ്രധാനധ്യാപിക കെ ജ്യോതി, ജെ ആർ സി ജില്ലാ കോ ഓർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത്, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി എം പ്രീന, ശിശുക്ഷേമ സമിതി ജില്ലാ ജോ. സെക്രട്ടറി യു.കെ ശിവകുമാരി, ശിശുക്ഷേമ സമിതി ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി അശോക് കുമാർ, പ്രവീൺ രുഗ്മ, സ്‌കൂൾ വിദ്യാർഥികളായ ദിശ എസ് ധനേഷ്, ടി ദിയ, ഋഷിനന്ദ് ജിതിൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post