ചേലേരി :- തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്ത് പതിനാറാം വാർഡിൽ സ്ഥാപിച്ച BJP യുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി. കേളൻമുക്കിൽ സ്ഥാപിച്ച 9, 16 വാർഡുകളിലെ BJP സ്ഥാനാർഥികളായ ലിജിന.ടി, സന്തോഷ്.എം എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്
ഇത്തരം പ്രവർത്തനങ്ങളെ ജനാധിപത്യ രീതിയിൽ നേരിടുമെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
