എല്ലാ ആശുപത്രികളിലും പരാതി ഉന്നയിക്കാനുള്ള സംവിധാനം വേണമെന്ന് ഹൈക്കോടതി


കൊച്ചി :- എല്ലാ ആശുപത്രികളിലും പരാതി ഉന്നയിക്കാൻ സംവിധാനം വേണമെന്ന് ഹൈക്കോടതി. കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) നിയമവും ചട്ടവും ചോദ്യംചെയ്ത് നൽകിയ ഹർജികളിലാണ് ഡിവിഷൻ ബെഞ്ചിന്റെ മാർഗനിർദേശം. എല്ലാ ആശുപത്രികളും നിയമം നടപ്പാക്കുമെന്ന കാര്യം രേഖാമൂലം 30 ദിവസത്തിനകം ജില്ലാ രജിസ്റ്ററിങ് അതോറിറ്റിയെ അറിയിക്കണം. അതോറിറ്റി 60 ദിവസത്തിനകം ആശുപത്രികൾ നിയമം പാലിക്കുന്നെന്ന് ഉറപ്പാക്കണം. മാന്യവും ധാർമികവും നീതിയുക്തവുമായ വൈദ്യപരിചരണത്തിനുള്ള അവകാശം സ്ഥാപിക്കുന്നതാകട്ടെ ഉത്തരവെന്നും കോടതി പറഞ്ഞു.

 . സേവനവീഴ്ച ഉണ്ടായാൽ രോഗികൾക്ക് ഉപഭോക്തൃ കമ്മിഷനെ സമീപിക്കാം

. ഗുരുതര പരാതികൾ ജില്ലാ മെഡിക്കൽ ഓഫീസറുടെ പരിഗണനയ്ക്ക് വിടണം

. പോലീസിൽ പരാതി ഉന്നയിക്കാം

. ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകാം

. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായവും തേടാം

. രോഗികൾക്ക് വിവരങ്ങൾ നൽകാൻ ആശുപത്രികളിൽ ബ്രോഷർ വേണം

. ബ്രോഷർ മലയാളത്തിലും ഇംഗ്ലീഷിലും വെബ്സൈറ്റിൽ ലഭ്യമാക്കണം.

Previous Post Next Post