കൂടാളി :- കൂടാളി ഗ്രാമപ്പഞ്ചായത്തിലെ കാനച്ചേരി ആശ്രമത്തിൻ്റെ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യൂഹം. വെള്ളി രാത്രി ഏഴോടെ പ്രദേശവാസിയായ വീട്ടമ്മയാണ് പുലിയെ കണ്ടതായി വിവരം അറിയിച്ചത്.നായ നിർത്താതെ കുരച്ചതോടെ വീടിൻ്റെ വരാന്തയിലിറങ്ങിയ വീട്ടമ്മ നോക്കുമ്പോഴാണ് പുലി മതിലിൽ നിന്ന് വീട്ടുമുറ്റത്തേക്ക് ചാടുന്നത് കണ്ടത്.
നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടർന്ന് സമൂഹ മാധ്യമത്തിൽ വാർത്തകൾ പരന്നതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി.വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
