കാഞ്ഞങ്ങാട് :- കേരള ഭാഗ്യക്കുറിയുടെ ബമ്പർ വില്പനയിൽ അടുത്തകാലത്തൊന്നുമില്ലാത്ത വിധത്തിൽ ഇടിവ്. പൂജാ ബമ്പർ ടിക്കറ്റുകളാണ് പ്രതീക്ഷിച്ചത്ര വിറ്റുപോകാത്തത്. നറുക്കെടുപ്പിന് രണ്ടാഴ്ച ബാക്കിനിൽക്കെ 26 ലക്ഷം ടിക്കറ്റുകളാണ് തീർന്നത്. കഴിഞ്ഞവർഷം 45 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 39 ലക്ഷം വിറ്റിരുന്നു. നറുക്കെടുപ്പിന് രണ്ടാഴ്ച മുൻപത്തെ വില്പനക്കണക്കെടുത്താൽ കഴിഞ്ഞ വർഷം 32 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റിരുന്നു.
300 രൂപയുടെ പൂജാബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. ഇക്കുറി നവരാത്രിയും വിജയദശമിയും കഴി ഞ്ഞാണ് പൂജാ ബമ്പർ പുറത്തിറക്കിയത്. തിരുവോണം ബമ്പർ ടിക്കറ്റിൻ്റെ നറുക്കെടുപ്പ് നീട്ടിവെച്ച തിനാലാണ് പൂജാ ബമ്പർ ടിക്കറ്റി എൻ്റെ വിതരണം തുടങ്ങാൻ വൈകിയത്. ജിഎസ്ടി വർധനയ്ക്കു ശേഷം ഏജൻസി കമ്മിഷനിലും സമ്മാന കമ്മിഷനിലും വലിയ കുറവാണ് ഉണ്ടായത്. ഇതു ലോട്ടറിത്തൊഴിലാളികളുടെ നിത്യവരുമാനത്തെ ബാധിച്ചിരിക്കുന്ന സമയത്താണ് ബമ്പർ വില്പനയും പ്രതീക്ഷിച്ച രീതിയിൽ നടക്കാത്തത്. ഏജൻസി കമ്മിഷനിലും സമ്മാന കമ്മിഷനിലും വരുത്തിയ കുറവ് പരിഹരിക്കുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല.
ലോട്ടറി കാര്യാലയങ്ങളിൽ നിന്ന് പൂർണമായും വിതരണം ചെയ്യുന്നുണ്ടെങ്കിലും പ്രതിദിന ലോട്ടറി ടിക്കറ്റുകൾ പല ദിവസ ങ്ങളിലും ചെറുകിട ഏജൻ്റുമാരുടെ കൈകളിൽ ബാക്കിയാ ണ്. മൊത്തവിതരണക്കാരിൽ നിന്നെടുത്ത് വില്പന ചെയ്യുമ്പോൾ ചെറുകിട ഏജൻ്റുമാർക്ക് 50 രൂപ ടിക്കറ്റിന് 7.35 രൂപയായിരുന്നു ഇതുവരെ കിട്ടിക്കൊണ്ടിരുന്നത്. ജിഎസ്‌ടി വർധന നടപ്പായതോടെ ഇതു 6.35 രൂപയായി. വിൽക്കുന്ന ടിക്കറ്റിൽ 5000 രൂപ സമ്മാനമുണ്ടെങ്കിൽ ഏജന്റിന് കിട്ടിയിരുന്ന സമ്മാന കമ്മിഷൻ 570 രൂപയായിരുന്നു. ഇത് 450 രൂപയായി.
