ഗൂഗിൾ മാപ്പ് നോക്കി ആശുപത്രിയിൽ പോയവർ കാട്ടിലെത്തി ; രക്ഷകരായി അഗ്നിരക്ഷാസേന


തളിപ്പറമ്പ് :- ഗൂഗിൾ മാപ്പ് നോക്കി ആശുപ്രതിയിലേക്കുപോയി കാട്ടിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. തൃശൂർ സ്വദേശിയായ അലൻ വർഗീസിന്റെ വാഹനമാണ് കാട്ടിൽ കുടുങ്ങിയത്. ജോലി സംബന്ധമായ ആവശ്യത്തിന് കണ്ണൂരിലെത്തിയ സംഘത്തിലെ ഒരാൾക്ക് സുഖമില്ലാതാകുകയായിരുന്നു. കണ്ണപുരം ഭാഗത്തുനിന്ന് പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാൻ ഗൂഗിൾ മാപ്പിൻ്റെ സഹായം തേടുകയായിരുന്നു. 

കാടുനിറഞ്ഞ് ഇടുങ്ങിയ, വാഹനങ്ങൾ കടന്നുപോകാത്ത കുഞ്ഞൻചാൽ ഭാഗത്തു കൂടിയുള്ള വഴിയാണ് ഗൂഗിൾ മാപ്പ് കാണിച്ചത്. ഇതുവഴി പോയ ജീപ്പ് ചെറിയ താഴ്ച‌യിലേക്ക് ചെരിഞ്ഞ് കുടുങ്ങി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെയും സഹായത്തോടെ വാഹനം വലിച്ചുകയറ്റി. സീനിയർ ഫയർ റെസ് ഓഫിസർ ഇൻചാർജ് അനുരൂപിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Previous Post Next Post