ഓർഡറുകൾ ലഭിച്ചാൽ റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ തയ്യാറെന്ന് ഫ്രഞ്ച് വിമാന നിർമാണക്കമ്പനി


ഹൈദരാബാദ് :- കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾക്കുള്ള ഓർഡർ ലഭിച്ചാൽ ഇന്ത്യയിൽത്തന്നെ നിർമിക്കാൻ (അസംബ്ലി യൂണിറ്റ്) തയാറാണെന്ന് ഫ്രഞ്ച് വിമാനനിർമാണക്കമ്പനി സഫ്രാൻ അറിയിച്ചു. അങ്ങനെയെങ്കിൽ ഫ്രാൻസിനു പുറത്ത് IT ഈ സൗകര്യം ഏർപ്പെടുത്തുന്നത് ആദ്യമായി ഇന്ത്യയിലായിരിക്കുമെന്നും സഫ്രാൻ സിഇഒ ഒലിവിയർ ആൻഡ്രിസ് പറഞ്ഞു. ഫ്രാൻസിലെ ദാസോ ഏവിയേഷൻ നിർമിക്കുന്ന റഫാൽ യുദ്ധവിമാനങ്ങൾക്ക് എൻജിൻ, ലാൻഡിങ് ഗിയർ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ നൽകുന്ന സ്‌ഥാപനമാണ് സഫ്രാൻ റഫാൽ. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ലീപ് എൻജിനുകളുടെ പരിപാലനം, അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ള കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു സഫ്രാൻ സിഇഒ.

ഇന്ത്യ വിദേശനിക്ഷേപകർക്കുള്ള വിശ്വസ്തപങ്കാളിയായി മാറിയെന്നും പുതിയ സംരംഭം യുവാക്കൾക്ക് തൊഴിൽ ലഭിക്കാൻ വഴിയൊരുക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. നിലവിൽ 36 റഫാൽ വിമാനങ്ങളും 47 മിറാഷ് വിമാനങ്ങളും ഇന്ത്യയ്ക്കുണ്ട്. ഇതിനു പുറമേ നാവികസേനയ്ക്കായി 26 റഫാൽ യുദ്ധവിമാനങ്ങൾകൂടി വാങ്ങാൻ ഓർഡർ നൽകിക്കഴിഞ്ഞു. റഫാലിലെ എം 88 എൻജിനുകൾക്കുള്ള എംആർഒ (മെയ്ൻ്റനൻസ്, റിപ്പയർ ഓപ്പറേഷൻസ്) കേന്ദ്രത്തിൻ്റെ തറക്കല്ലിടലും ഇതിനോടനുബന്ധിച്ചു നടന്നു. 5,000 ചതുരശ്രമീറ്ററിൽ 400 കോടിയിലേറെ രൂപ ചെലവഴിച്ചാണ് ഇതു.നിർമിക്കുന്നത്.

Previous Post Next Post