തെങ്ങ് മുറിക്കുന്നതിനിടെ മുകള്‍ഭാഗം ഒടിഞ്ഞ് തലയില്‍ വീണ് തൊഴിലാളി മരിച്ചു


ആലക്കോട് :- തെങ്ങ്മുറിക്കവെ മുകള്‍ഭാഗം ഒടിഞ്ഞ് തലയില്‍വീണ് തൊഴിലാളി മരിച്ചു. ആലക്കോട് തേര്‍ത്തല്ലിയിലെ മുളയാനിയില്‍ വീട്ടില്‍ രാജു മുളയാനില്‍(57)ആണ് മരിച്ചത്.

ഇന്നലെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് മേരിഗിരി ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ഒരു  വീട്ടുപറമ്പിൽ തെങ്ങ് മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

ഭാര്യ : ലീല.

മക്കള്‍ : അക്ഷയ്, അതുല്യ.

സഹോദരങ്ങള്‍ : ശശിധരന്‍, പൊന്നമ്മ, ശ്യാമള, ഉഷ.

സംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍ നടക്കും.


Previous Post Next Post