മട്ടന്നൂരിൽ സ്വകാര്യ ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു ; നിരവധി പേർക്ക് പരിക്ക്


മട്ടന്നൂർ :- മട്ടന്നൂർ പത്തൊൻപതാം മൈലിൽ സ്വകാര്യ ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൈസൂർ പെരിയപട്ടണം സ്വദേശി വാസു (36) ആണ് മരണപ്പെട്ടത്. കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു മരണം സംഭവിച്ചത്.

ഇന്ന് രാവിലെ 10 മണിയോടെ കളറോഡ് സീല്‍ സ്‌കൂളിനു സമീപമായിരുന്നു അപകടം. അപകടത്തിൽ ബസ് യാത്രികരായ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


Previous Post Next Post