ചൊറുക്കള - ബാവുപ്പറമ്പ്- മയ്യിൽ-ചാലോട് എയർപോർട്ട് ലിങ്ക് റോഡ് ; ഭൂമി ഏറ്റെടുപ്പിൽ നഷ്ടപരിഹാരത്തിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുക


മയ്യിൽ :- ചൊറുക്കള - ബാവുപ്പറമ്പ്- മയ്യിൽ-ചാലോട് എയർപോർട്ട് ലിങ്ക് റോഡിൻ്റെ ആവശ്യത്തിന് ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി വസ്തുവകകൾ നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നതിൻ്റെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് കയരളം യുവജന ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ, തളിപ്പറമ്പ് എം.എൽ.എ എം.വി ഗോവിന്ദൻ മാസ്റ്റർ, കണ്ണൂർ ജില്ലാ കളക്ടർ, സ്പെഷ്യൽ തഹസിൽദാർ എന്നിവർക്ക് നിവേദനം നൽകി. 

50 മുതൽ 70 വർഷത്തിലധികം കൈവശമുള്ളതും കരമടച്ചു കൊണ്ടിരിക്കുന്നതുമായ ഭൂമിക്കും പട്ടയം വേണമെന്ന നിബന്ധന ബന്ധപ്പെട്ട അധികാരികൾ കർശനമാക്കുകയാണ്. പുതിയ അപേക്ഷ നൽകി പട്ടയം ലഭിക്കാൻ മാസങ്ങളും വർഷങ്ങളുമെടുക്കും. ആയതിനാൽ ഒരു പൊതുആവശ്യമായ നിർദ്ദിഷ്ട എയർ പോർട്ട് ലിങ്ക് റോഡിന് സ്ഥലമേറ്റെടുക്കുന്നതിനായി പട്ടയം ഹാജരാക്കണമെന്ന വ്യവസ്ഥ ഒഴിവാക്കുകയും ഭൂവുടമൾക്ക് നഷ്ടപരിഹാരത്തുക വേഗത്തിൽ ലഭിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു  നോട്ടീസ് കൈപ്പറ്റിയ കയരളം ഒറപ്പടിയിലെ  എഴുപതോളം പേർ ഒപ്പിട്ടാണ് നിവേദനം  സമർപ്പിച്ചത്.

Previous Post Next Post