മയ്യിൽ :- വള്ളുവൻകടവ് വള്ളംകളി ജലോത്സവ കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരെ ആദരിച്ചു. വള്ളംകളി ജലോത്സവത്തോടനുബന്ധിച്ച് ക്രമസമാധാന പരിപാലനം ഒരുക്കിയതിനാണ് ആദരവ്. ജലോത്സവ കമ്മറ്റി അംഗങ്ങൾ ചേർന്ന് സ്നേഹോപഹാരം കൈമാറി. എസ്ഐ സന്തോഷ് കുമാർ ഉപഹാരം ഏറ്റുവാങ്ങി.

