കണ്ണൂർ :- തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള കണ്ണൂർ ജില്ലയിലെ പൊതുനിരീക്ഷകയായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥ ആർ കീർത്തി കണ്ണൂരിലെത്തി ചുമതലയേറ്റു. കോഴിക്കോട് ഫോറസ്റ്റ് കൺസർവേറ്ററുടെ പൂർണ ചുമതല വഹിക്കുന്നു. കലക്ടറേറ്റിലെത്തിയ പൊതുനിരീക്ഷക ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ വിജയനുമായി കൂടിക്കാഴ്ച നടത്തി.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ പൊതുനിരീക്ഷകയെ ഫോണിൽ അറിയിക്കാവുന്നതാണ്. ഫോൺ: 9447979150. ആവശ്യമെങ്കിൽ കണ്ണൂർ പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിൽ എല്ലാ ദിവസവും രാവിലെ എട്ട് മണി മുതൽ ഒമ്പത് മണി വരെയും രാത്രി ഏഴ് മുതൽ എട്ട് മണി വരെയും മുൻകൂട്ടി അറിയിച്ച് കൂടിക്കാഴ്ച നടത്താവുന്നതാണെന്നും അറിയിച്ചു.
കണ്ണൂർ സർവകലാശാല ഡെപ്യൂട്ടി ലൈബ്രേറിയൻ ഡോ. ടി.കെ പ്രിയ പൊതുനിരീക്ഷകയുടെ ലെയ്‌സൺ ഓഫീസറാണ്. ഫോൺ: 9446668080
