ചേലേരി :- അലിഫ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ചേലേരി മുക്കിൽ നിർമിക്കുന്ന അൽ മദ്റസത്തുൽ ഇസ്ലാമിയയുടെ ശിലാ സ്ഥാപനം ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും.ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ലാ പ്രസിഡന്റ് ടി കെ മുഹമ്മദലിയുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൾ ഹക്കീം നദ് വി ശിലാ സ്ഥാപന കർമം നിർവഹിക്കും... ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയ പ്രസിഡന്റ് അബ്ദുന്നാസർ,ടി പി മുഹമ്മദ് എം വി പി മൊയ്‌തീൻ, സി പി അബ്ദുൾ ജബ്ബാർ മാസ്റ്റർ എന്നിവർ പങ്കെടുക്കും
