കയരളത്തെ എ.രതീഷിന് കൈത്താങ്ങാവാൻ 'ദക്ഷിണ' ബസിന്റെ കാരുണ്യ യാത്ര ആരംഭിച്ചു



മയ്യിൽ :- കയരളം മേച്ചേരിയിലെ എ.രതീഷ് ചികിത്സാസഹായ നിധിയിലേക്കുള്ള പണം സ്വരൂപിക്കുന്നതിനായി ചാലോട് - മയ്യിൽ - കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'ദക്ഷിണ' ബസിന്റെ കാരുണ്യ യാത്ര ആരംഭിച്ചു.

തിങ്കളാഴ്ച രാവിലെ ആദ്യയാത്ര ചികിത്സാസഹായ കമ്മിറ്റി ചെയർമാൻ എം.രവി മാണിക്കോത്ത് ഫ്ലാഗ് ഓഫ് ചെയ്തു. കൺവീനർ ടി.ഷജയ്, ബസ് ഉടമ നൈജു, കണ്ടക്ടർ നിമേഷ്‌, ക്ലീനർ പ്രദീപൻ, ഷാജി, സന്തോഷ്‌, ഉണ്ണി, ഷൈജു,  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സുമനസ്സുകളായ ബസ് യാത്രക്കാർ നിങ്ങളാൽ കഴിയുന്ന തുക നൽകി സഹകരിക്കേണ്ടതാണ്.



Previous Post Next Post