പാമ്പുരുത്തിയിലെ UDF സ്ഥാനാർത്ഥി അനുഗ്രഹം തേടി പാണക്കാട്ട്

 


പാമ്പുരുത്തി :-തദ്ദേശ തെരഞ്ഞെടുപ്പിൽ കൊളച്ചേരി ഗ്രാമപഞ്ചായത്തിലേക്ക് പാമ്പുരുത്തി വാർഡിൽ നിന്നും ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി ഫാസില കഴിഞ്ഞദിവസം  പാണക്കാട് സ്വാദിക്കലി ശിഹാബ് തങ്ങളുടെ അനുഗ്രഹം തേടി പാണക്കാടെത്തി.  പ്രാദേശിക മുസ്ലിം ലീഗ് - വനിതാ ലീഗ് നേതാക്കളോടൊപ്പമാണ്  പാണക്കാട് എത്തിയത്. പാമ്പുരുത്തി തെരഞ്ഞെടുപ്പിന് കെട്ടിവെക്കുന്നതിനുള്ള തുക വനിതാ ലീഗ് പാമ്പുരുത്തി ശാഖ കമ്മിറ്റി സ്പോൺസർ ചെയ്തു . പ്രസ്തുത തുക പാണക്കാട് സ്വാദിക്കലി ശിഹാബ് തങ്ങൾ കെ.സി ഫാസിലക്ക് കൈമാറി.

മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, യു ഡി എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി, മുസ് ലിം ലീഗ് ശാഖ പ്രസിഡണ്ട് എം ആദം ഹാജി, ജനറൽ സെക്രട്ടറി കെ പി അബ്ദുൽ സലാം, ട്രഷറർ എം അബ്ദുള്ള, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ സി മുഹമ്മദ് കുഞ്ഞി, കെ എം സി സി നേതാവ് പി പി അബ്ദുൽ മജീദ്, വനിതാ ലീഗ് ശാഖ പ്രസിഡണ്ട് എം കൗലത്ത്, ജനറൽ സെക്രട്ടറി ഹഫ്സത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറിയായും, കുടുംബശ്രീ പാമ്പുരുത്തി വാർഡ് എ ഡി എസ് സെക്രട്ടറിയായും,  കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് അംഗമായും, യൂത്ത് ലീഗ് പാമ്പുരുത്തി ശാഖ വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചു വരികയാണ് കെ സി ഫാസിലപരേതനായ പുതിയങ്ങാടി എം ഹമീദ് - പാമ്പുരുത്തി കെ സി റംല ദമ്പതികളുടെ മകളാണ്. ഭർത്താവ് മുല്ലക്കൊടി സ്വദേശി ആർ പി മുഹമ്മദ്കുഞ്ഞി. മക്കൾ : മുഹമ്മദ് റസൽ, മെഹവിഷ് മുഹമ്മദ്

Previous Post Next Post