കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലീംലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സിക്രട്ടറിയാണ്കെ.കെ മുസ്തഫ UDF സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു. ജീവകാരുണ്യ പ്രസ്ഥാനമായ കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പിറ്റലിന്റെ പ്രസിഡന്റാണ്. സാമൂഹിക - രാഷ്ട്രീയ - മത - സാംസ്‌കാരിക മേഖലയിലെ സജീവ പ്രവർത്തകനാണ്.
ജീവകാരുണ്യ മേഖലയിലെ നിറ സാനിധ്യമാണ്. നിലവിൽ മുസ്ലിംലീഗ് ദേശീയ കൗൺസിലിംഗ് അംഗമാണ്. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറായിരുന്നു. പള്ളിപ്പറമ്പ് കോടിപ്പൊയിൽ സ്വദേശിയാണ് കെ.കെ മുസ്തഫ.
കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന മുസ്ലീംലീഗ് സ്ഥാനാർത്ഥികളെയാണ് ജില്ലാ പാർലമെന്ററി ബോർഡ് ഇന്ന് പ്രഖ്യാപിച്ചത്. കൊളച്ചേരി, മാട്ടൂൽ, കൊളവല്ലൂർ, പെരളശ്ശേരി, പരിയാരം, അഞ്ചരക്കണ്ടി എന്നീ ഡിവിഷനുകളിലാണ് മുസ്‌ലീംലീഗ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്.
കൊളച്ചേരിയിൽ കെ.കെ മുസ്തഫ, മാട്ടൂലിൽ എസ്.കെ.പി സക്കരിയ, കൊളവല്ലൂരിൽ സി.കെ മുഹമ്മദലി, പെരളശ്ശേരിയിൽ ഷക്കീർ മൗവ്വഞ്ചേരി, പരിയാരത്ത് ജംഷീർ ആലക്കാട്, അഞ്ചരക്കണ്ടിയുകൾ എൻ.സി ജസ്ലീന ടീച്ചർ എന്നിവരാണ് സ്ഥാനാർത്ഥികൾ.
