മയ്യിൽ:-സ്കൂട്ടർ വൈദ്യുത തൂണിലടിച്ച് അധ്യാപകന് ഗുരുതര പരിക്കേറ്റു. മയ്യിൽ ചെറുപഴശ്ശിയിലെ ഹേമന്തിനാണ് (34)പരിക്കേറ്റത്. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ മറ്റൊരു വാഹനത്തിന്റെ പ്രകാശം കണ്ണിൽ പതിച്ച് വാഹനം നിയന്ത്രണം വിട്ടു വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. ചെറുപഴശ്ശി എൽ പി സ്കൂൾ അധ്യാപകനാണ്. ശനിയാഴ്ച രാത്രി കൊളോത്തായിരുന്നു അപകടം.
