സ്‌കൂൾ കായിക മേളയിലെ പ്രായത്തട്ടിപ്പ് ; ആധാർ കാർഡ് വ്യാജമെന്ന് കണ്ടെത്തൽ, രണ്ട് അത്ലറ്റുകൾക്കെതിരെ നടപടി
തിരുവനന്തപുരം :- സ്‌കൂൾ കായിക മേളയിലെ പ്രായത്തട്ടിപ്പ് വിവാദത്തിൽ രണ്ട് അത്ലറ്റുകളെ ദേശീയ സ്‌കൂൾ മീറ്റിനുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി കേരളം. സീനിയർ ആൺകുട്ടികളുടെ റിലേ ടീം അംഗം പ്രേം ഓജ (തിരുനാവായ നാവാമുകുന്ദ സ്കൂൾ), സബ് ജൂനിയർ ആൺ 100 മീറ്റർ താരം സഞ്ജയ് (പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂൾ) എന്നിവരെയാണ് ഒഴിവാക്കിയത്. സംസ്ഥാന സ്കൂകൂൾ കായികമേളയിൽ ഇരുവരും മെഡൽ നേടിയിരുന്നു. ഇവരുടെ ആധാർ കാർഡ് വ്യാജം എന്ന് കണ്ടെത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാർത്ഥികളാണ് ഇവർ.
