ഭാരതീയ വിദ്യാ നികേതൻ കണ്ണൂർ ജില്ലാ കലോത്സവത്തിന് കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ തിരിതെളിഞ്ഞു


കുറ്റ്യാട്ടൂർ :- ഭാരതീയ വിദ്യാ നികേതൻ കണ്ണൂർ ജില്ലാ കലോത്സവത്തിന് കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ തിരിതെളിഞ്ഞു. പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. SSVN പ്രിൻസിപ്പാൾ സ്നേഹജ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രസിഡണ്ട് ഗോപാലൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതസംഘം രക്ഷാധികാരി  ഡോ. ഭവദാസൻ നമ്പൂതിരി (ചെയർമാൻ ഇടൂഴി ആയുർവേദ  ഫൗണ്ടേഷൻ), സ്വാഗതസംഘം ചെയർമാൻ ഡോ. പി.എം.ജി നമ്പീശൻ, സീനിയർ സൈന്റിസ്റ്റ് സാഹ ഇൻസ്റ്റിറ്റ്യൂട്ട്- കൽക്കത്ത) എന്നിവർ മുഖ്യതിഥികളായി.

ദേശീയ കായിക ശാസ്ത്രമേളകളിൽ ഉന്നതസ്ഥാനം നേടിയ വിജയികൾക്കുള്ള അനുമോദനവും നടന്നു. BVN ജില്ലാ കലോത്സവം സിന്ദൂരം 2025 ലോഗോ ഡിസൈൻ ചെയ്ത മാസ്റ്റർ ആര്യദേവ് സമ്മാനo ഏറ്റുവാങ്ങി. സുബേദാർ മേജർ രാധാകൃഷ്ണൻ ടി.വി (റിട്ടയേർഡ്) ശ്രീ ശങ്കര സേവ ട്രസ്റ്റ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ക്ഷേമ സമിതി പ്രസിഡണ്ട് കെ.നാരായണൻ കൊടോളിപ്പുറം മാതൃ സമിതി വൈസ് പ്രസിഡണ്ട് ദിവ്യ പ്രകാശ്  എന്നിവർ സംസാരിച്ചു .ജോയിൻ കൺവീനർ സംഘാടക സമിതി അർജുൻ മോഹൻ നന്ദി പറഞ്ഞു.







Previous Post Next Post