വഖഫ് സ്വത്ത് രജിസ്ട്രേഷന് ഡിസംബർ 5 വരെ അവസരം


കൊച്ചി :- കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ പോർട്ടലായ 'ഉമീദി'ൽ (UMEED) ചേർക്കാനുള്ള അവസാന തീയതി ഡിസംബർ 5 ആണെന്നു സംസ്‌ഥാന വഖഫ് ബോർഡ് അറിയിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയമാണു തീയതി നിശ്ചയിച്ചത്. 

ബോർഡിനു കീഴിൽ രജിസ്‌റ്റർ ചെയ്തിട്ടുള്ള എല്ലാ വഖഫ് സ്ഥാപനങ്ങളുടെയും ചുമതലയുള്ളവർ വസ്‌തുക്കളുടെ വിവരങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തണം. സഹായത്തിനായി യൂസർ മാന്വൽ വെബ്സൈറ്റിൽ (www.keralastatewakfboard.in) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കു ബോർഡിന്റെ പ്രാദേശിക ഓഫിസുകളുമായി ബന്ധപ്പെടാമെന്നും ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.

Previous Post Next Post