ഗുരുവായൂർ ഏകാദശി ; വിശേഷ വിളക്കാഘോഷങ്ങൾ തുടങ്ങി


ഗുരുവായൂർ :- ഏകാദശിയുടെ ഭാഗമായി വിശേഷ വിളക്കാ ഘോഷങ്ങൾക്ക് ബുധനാഴ്ച തുടക്കമായി. ഇനി ക്ഷേത്രത്തിനകത്തും പുറത്തും രാപകലില്ലാത്ത ആഘോഷങ്ങളായിരിക്കും. ബുധനാഴ്ച നെയ്‌വിളക്കിന്റെ പ്രഭയിൽ പോസ്റ്റൽ വകുപ്പിന്റെ വിളക്കായിരുന്നു. 

രാവിലെ കാഴ്ചശ്ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ മേളവും ഉച്ചതിരിഞ്ഞ് പല്ലാവൂർ ശ്രീധരൻ മാരാരുടെ പഞ്ചവാദ്യവുമായിരുന്നു അകമ്പടി. സന്ധ്യയ്ക്ക് കലാമണ്ഡലം വിവേക് ചന്ദ്രന്റെ തായമ്പകയും രാത്രി വിളക്കെഴുന്നള്ളിപ്പിന് പഞ്ചവാദ്യത്തിനു പുറമേ, ഗുരുവായൂർ മുരളിയുടെ നാഗസ്വരവുമുണ്ടായി.

Previous Post Next Post