രാംപൂര്‍ഹട്ട് :- കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്തിന് കീഴില്‍ വെസ്റ്റ് ബംഗാളിലെ ബീര്‍ഭൂം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ അനാഥ അഗതി മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. അനാഥ അഗതി സംരക്ഷണത്തില്‍ ദാറുല്‍ ഹസനാത്തിന്റെ ഇടപെടല്‍ സുത്യര്‍ഹമാണെന്നും ബംഗാളില്‍ ഹസനാത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വരും നല്ല പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 40 വിദ്യാര്‍ഥിനികളുമായി താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ അനാഥ അഗതി മന്ദിരത്തിനായി മൂന്ന് ഏക്കറയിലധികം സ്ഥലം ഹസനാത്ത് സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷനു കീഴില്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.
ശിലാസ്ഥാപനത്തോടനുബന്ധിച്ച് നടന്ന പൊതുപരിപാടിയില്‍ ബീര്‍ഭൂം ജില്ലാ പരിശത്ത് സഭാധിപതി ഫൈസുല്‍ ഹഖ് മുഖ്യാതിഥിയായി. മാര്‍ഗ്രാം പോലീസ് ഇന്‍ ചാര്‍ജ് ജാഹിദുല്‍ ഇസ്‌ലാം, രാംപൂര്‍ഹട്ട് പഞ്ചായത്ത് പ്രസിഡണ്ട് സഹാറ മൊണ്ഡല്‍, കലുഹ പഞ്ചായത്ത് പ്രസിഡണ്ട് ആലിയ ഫിര്‍ദൗസ്, ബീര്‍ഭൂം ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിപ്ര കൊണായ് തുടങ്ങി പ്രമുഖര്‍ സംസാരിച്ചു. പരിപാടിയില്‍ കെ.എന്‍ മുസ്തഫ, കെ.പി അബൂബക്കര്‍, എന്‍.സി. മുഹമ്മദ്, അമീന്‍ ടി.പി, കെ.കെ മുഹമ്മദലി, മുഹമ്മദ് മാങ്കടവ്, ഡോ.താജുദ്ദീന്‍ വാഫി, ഹാഫിസ് ഖാന്‍, റഹ്‌മത്ത് സാഹിബ്, ബാബര്‍ അലി, അലിനൂര്‍ റസ് വി, സിദ്ദീഖ് ഹുദവി, നാഫിഹ് ഹുദവി, നൂറുദ്ദീന്‍ ഹുദവി, അലി അഹ്‌മദ് ഹുദവി, മശ്ഹൂദ് ഹുദവി എന്നിവർ പങ്കെടുത്തു.
