കൊളച്ചേരിയിൽ യു ഡി എഫ് പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

 

കൊളച്ചേരി:- തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊളച്ചേരി പഞ്ചായത്ത്‌ യു ഡി എഫ് പഞ്ചായത്ത്തല  തെരഞ്ഞെടുപ്പ്  കൺവെൻഷൻ സംഘടിപ്പിച്ചു. പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങ് മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.

 ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: ഗണേശൻ മയ്യിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി  ചെയർമാൻ കെ എം ശിവദാസൻ അധ്യക്ഷതനായിരുന്നു. മുസ് ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, കൊളച്ചേരി മണ്ഡലം കോൺഗ്രസ്  പ്രസിഡണ്ട് ടി പി സുമേഷ്, ദളിത്‌ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ സംസാരിച്ചു. യു ഡി എഫ് പഞ്ചായത്ത്‌ കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതവും, ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എൻ വി പ്രേമാനന്ദൻ നന്ദിയും പറഞ്ഞു




Previous Post Next Post