ഓപ്പറേഷൻ 'ബ്ലാക്ക് ബോർഡ്' ; ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽപരിശോധന


തിരുവനന്തപുരം :- വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽപ്പരിശോധന. പൊതുവിദ്യാഭ്യാസ വകുപ്പിലെ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്‌ടർ, ജില്ലാ എജുക്കേഷൻ ഓഫീസർ എന്നിവരുടെ ഓഫീസുകളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്താനാണ് ഓപ്പറേഷൻ 'ബ്ലാക്ക് ബോർഡ്' എന്നപേരിൽ റെയ്‌ഡ്. നിരവധി ക്രമക്കേടുകൾ കണ്ടെത്തി. 

41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ഏഴ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലും ഏഴ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലുമാണ് പരിശോധന നടന്നത്. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപകരുടെ സർവീസ് സംബന്ധിച്ച വിഷയങ്ങളിലാണ് അഴിമതിയെന്നാണ് വിവരം. ഫയലുകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിനെന്ന പേരിൽ വിരമിച്ച ഉദ്യാഗസ്ഥർ സർവീസ് കൺസൾട്ടന്റുമാരായി പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Previous Post Next Post