കണ്ണാടിപ്പറമ്പ് :- മാതോടം ചവിട്ടടിപ്പാറയിലെ സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 'അമീബിക് മസ്തിഷ്കജ്വരവും പേവിഷബാധയും പ്രതിരോധവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഡോ. സലാഹുദ്ദീൻ കെ.പി ക്ലാസ് നയിച്ചു. കെ.പി ഷീബ വാർഡ് മെമ്പർ അധ്യക്ഷത വഹിച്ചു. എ.ഷനേഷ് സ്വാഗതവും പി.പി സവിത നന്ദിയും പറഞ്ഞു.





