ചട്ടുകപ്പാറ മഹിളാ അസോസിയേഷൻ, DYFI, ചെഗുവേര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ഉന്നതവിജയികളെ അനുമോദിച്ചു


ചട്ടുകപ്പാറ :- ചട്ടുകപ്പാറ മഹിളാ അസോസിയേഷൻ, DYFI, ചെഗുവേര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വേശാല 39 ബസാർ യൂണിറ്റിൽ PSC, SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.വി ശ്രീജിനി ഉദ്ഘാടനം ചെയ്തു. 

DYFI വേശാല മേഖല കമ്മിറ്റി അംഗം ഒ.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ AIDWA വേശാല വില്ലേജ് സെക്രട്ടറി പി.അജിത,റോജ എം.വി, DYFI വേശാല മേഖല ജോയിൻ്റ് സെക്രട്ടറി വിശാഖ് എം.പി, പി.പി സജീവൻ, രാജേഷ്.എ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. AIDWA വേശാല വില്ലേജ് ട്രഷറർ എൻ.വി സുഭാഷിണി സ്വാഗതവും DYFI യൂണിറ്റ് സെക്രട്ടറി പ്രാർത്ഥന നന്ദി പറഞ്ഞു.













Previous Post Next Post