നണിയൂർ നമ്പ്രം :- നമ്പ്രം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം നവംബർ 11 മുതൽ 14 വരെ നടക്കും. ഇന്ന് നവംബർ 12 ബുധനാഴ്ച രാവിലെ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർക്കാളി തെയ്യങ്ങൾ, ഉച്ചയ്ക്ക് ഉച്ചത്തോറ്റം, കൂടിയാട്ടം, തിരുവായുധം എഴുന്നള്ളത്ത്, രാത്രി കരിവേടൻ, തലച്ചറോൻ, പുലിയൂർ കണ്ണൻ ദൈവങ്ങളുടെ വെള്ളാട്ടം. തുടർന്ന് കരിവേടൻ, തലച്ചറോൻ ദൈവങ്ങൾ, ഗുളികന്റെ വെള്ളാട്ടം, പുലിയൂർ കണ്ണൻ ദൈവം, അന്തിത്തോറ്റം, മൂവർതോറ്റം.
നാളെ നവംബർ 13 വ്യാഴാഴ്ച രാവിലെ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി തെയ്യങ്ങൾ. ഉച്ചയ്ക്ക് ഉച്ചത്തോറ്റം, കൂടിയാട്ടം, തുടർന്ന് കോടല്ലൂർ ഇല്ലത്തേക്കും പറശ്ശിനി മടപ്പുരയിലേക്കും എഴുന്നള്ളത്ത്, സന്ധ്യയ്ക്ക് വേട്ടക്കൊരുമകൻ, പുലിയൂർ കണ്ണൻ വെള്ളാട്ടം, വിഷ്ണുമൂർത്തി തോറ്റം, വേട്ടക്കൊരുമകൻ, പുലിയൂർ കണ്ണൻ ദൈവങ്ങൾ. രാത്രി അന്തിത്തോറ്റം, കൂടിയാട്ടം, മൂവർത്തോറ്റം, ചുഴലി ഭഗവതി തോറ്റം, വടക്കേ ഭാഗം അടിയന്തിരം, ഇളനീർ പൊളി, കല്യാണപ്പന്തലിൽ എഴുന്നള്ളത്ത്, കായക്കഞ്ഞി കാണൽ ചടങ്ങ്.
നവംബർ 14 വെള്ളിയാഴ്ച രാവിലെ ഗണപതിതോറ്റം, കൂടിയാട്ടം, കൊടിയില തോറ്റം, മേലേരി കൂട്ടൽ, തുടർന്ന് കണ്ണങ്കാട്ട് ഭഗവതി, വിഷ്ണു മൂർത്തി, ചുഴലി ഭഗവതി, പുലിയൂർ കാളി. ഉച്ചയ്ക്ക് മേലേരി കൈയ്യേൽക്കൽ. ഉച്ചയ്ക്ക് 2.30 ന് മുച്ചിലോട്ടമ്മയുടെ തിരുമുടി നിവരും. രാത്രി ആറാടിക്കലോടെ കളിയാട്ടത്തിന് സമാപനമാകും.
