കടൂർ :- ബൈക്ക് അപകടത്തിൽ കടൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു. എം.വി യൂസഫിന്റെയും മാവുക്കണ്ടി അസ്മയുടെയും മകൻ അസ്‌ലം (34) ആണ് മരിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിക്കുകയായിരുന്നു. ഇന്ന് രാവിലെ 8 മണിയോടെ ചെറുവത്തലമൊട്ടയിലായിരുന്നു അപകടം.
സഹോദരൻ : അജ്മൽ
കബറടക്കം ഇന്ന് കടൂർ കബർസ്ഥാനിൽ നടക്കും.
