പാളത്തിൽ അറ്റകുറ്റപ്പണി ; കേരളത്തിൽ ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം


തിരുവനന്തപുരം :- മാവേലിക്കര ചെങ്ങന്നൂർ സെക്‌ഷനിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്ഷൻ - എറണാകുളം ജങ്ഷൻ എക്സ്പ്രസ് റദ്ദാക്കി. മധുര - ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്തും നാഗർകോവിൽ കോട്ടയം എക്സസ്പ്രസ് കായംകുളത്തും, ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ് കോട്ടയത്തും യാത്ര അവസാനിപ്പിക്കും. ഞായറാഴ്ചത്തെ ഗുരുവായൂർ - മധുര എക്‌സ്പ്രസ് കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക.

റെയിൽ വൺ ആപ്പിൽ സമയം ഉറപ്പാക്കുക

തിരുവനന്തപുരം സെൻട്രൽ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് ആലപ്പുഴ വഴി പോകും. ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. തിരുവനന്തപുരം നോർത്ത് - ശ്രീ ഗംഗാനഗർ പ്രതിവാര എക്സ്പ്രസ്, തിരുവനന്തപുരം നോർത്ത് ലോക്‌മാന്യ തിലക് ടെർമിനസ് പ്രതിവാര സ്പെഷ്യൽ, തിരുവനന്തപുരം നോർത്ത് എസ് എം വി ടി ബംഗളൂരു ഹംസഫർ എക്സ്പ്രസ് എന്നിവയും ആലപ്പുഴ വഴി തിരിച്ചുവിടും. തിരുവനന്തപുരം സെൻട്രൽ എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, കൊല്ലം ജങ്ഷൻ - എറണാകുളം ജങ്ഷൻ മെമു എന്നിവ ഞായറാഴ്ച അര മണിക്കൂർ വൈകിയോടും. മറ്റ് നിരവധി ട്രെയിനുകളെയും ഗതാഗത നിയന്ത്രണം ബാധിക്കും എന്നതിനാൽ റെയിൽ വൺ ആപ്പിൽ സമയം ഉറപ്പാക്കി മാത്രം യാത്ര

Previous Post Next Post