കൊളച്ചേരി :- കേരളം അതിദാരിദ്ര നിർമ്മാർജന പ്രഖ്യാപനത്തിന്റെ ഭാഗമായി LDF ന്റെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനവും പ്രഭാഷണവും കൊളച്ചേരിമുക്കിൽ നടന്നു. സിപിഐ (എം) കൊളച്ചേരി ലോക്കൽ കമ്മറ്റി അംഗം എ.പി സുരേഷ് കുമാർ പ്രഭാഷണം നടത്തി.
ഐ.എൻ.എൽ ജില്ലാ കമ്മറ്റിയംഗം ടി.കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.എം.പി മൂസാൻ കുട്ടി അഭിവാദ്യം ചെയ്ത് സംസാരിച്ചു. സിപിഐ (എം) കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം സഖവ് സി.പത്മനാഭൻ സ്വാഗതവും ലതീഷൻ പാട്ടയം നന്ദിയും പറഞ്ഞു. തുടർന്ന് പായസ വിതരണവും ഉണ്ടായിരുന്നു.

