വേളം നാടകോത്സവത്തിന് തുടക്കമായി


മയ്യിൽ :- വേളം പൊതുജന വായനശാല & ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന 9 മത് ഒ.മാധവൻ സ്മാരക പ്രൊഫഷണൽ നാടകോത്സവത്തിന് തുടക്കമായി. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം.വി അജിത അധ്യക്ഷയായി. 

ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ വിജയൻ, താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ.കെ അജിത്,പഞ്ചായത്ത്‌ മെമ്പർമാരായ കെ.ബിജു, എം.പി സന്ധ്യ, കെ.വി സതീദേവി, പി.വത്സലൻ എന്നിവർ ആശംസകൾ നേർന്നു. കെ.മനോഹരൻ സ്വാഗതവും കെ.പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

ഇന്നലെ ഉദ്ഘാടന ദിനത്തിൽ കായംകുളം പീപ്പിൾസ് തീയേറ്റേഴ്സ് അവതരിപ്പിച്ച 'അങ്ങാടികുരുവികൾ' എന്ന നാടകം അരങ്ങേറി. നാടകോത്സവത്തിൽ രണ്ടാംദിനമായ ഇന്ന് നവംബർ 3 ന് വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം സൗപർണിക അവതരിപ്പിക്കുന്ന താഴ്‌വാരം എന്ന നാടകം അരങ്ങേറും.







Previous Post Next Post