കണ്ണൂർ :- കൈമാറ്റം ചെയ്യപ്പെടുന്ന വസ്തുവിന്റെ ഏതെങ്കിലും അതിര് വനഭൂമിയായിട്ടുള്ള ഭൂമി രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് വനം വകുപ്പിൽ നിന്നും നിരാക്ഷേപ പത്രം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്ന് രജിസ്ട്രേഷൻ ഐ.ജി. മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കർണാടക സർക്കാരിന്റെ വനാതിർത്തി പങ്കിടുന്ന സ്ഥലങ്ങൾ എഴുതിമാറാനോ ബാങ്കിൽ ഈട് വയ്ക്കാനോ കഴിയുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ കർണാടക അതിർത്തിയിലുള്ള ആധാരങ്ങൾ രജിസ്ട്രേഷനായി ഹാജരാക്കിയിട്ടില്ലെന്ന് ജില്ലാ രജിസ്ട്രാർ മാർ അറിയിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിരാക്ഷേപ പത്രം നിർദ്ദിഷ്ട സമയ പരിധിക്കുള്ളിൽ നൽകാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.മണക്കടവ് സ്വദേശി തോമസ് മാത്യു നൽകിയ പരാതിയിലാണ് നടപടി.
.jpg)