മയ്യിൽ :- കയരളം മേച്ചേരിയിലെ എ.രതീഷ് ചികിത്സാസഹായ നിധിയിലേക്കുള്ള പണം സ്വരൂപിക്കുന്നതിനായി ചാലോട് - മയ്യിൽ - കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'ദക്ഷിണ' ബസ്സ് കാരുണ്യ യാത്ര നടത്തി സ്വരൂപിച്ച പണം ചികിത്സാ സഹായ കമ്മറ്റിക്ക് കൈമാറി .
ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ എം.രവി മാണിക്കോത്ത് തുക ഏറ്റുവാങ്ങി. കൺവീനർ ടി.ഷജയ്, ബസ് ഉടമ നൈജു, കണ്ടക്ടർ നിമേഷ്, ക്ലീനർ പ്രദീപൻ, നിസാം, സന്തോഷ്, ഉണ്ണി, ഷൈജു, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
