കൊളച്ചേരി :- തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കൊളച്ചേരി പഞ്ചായത്തിലെ വിവിധ വാർഡുകളിലേക്കുള്ള ബി.ജെ.പിയുടെ ഒന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ബി.ജെ.പി മയ്യിൽ മണ്ഡലം പ്രസിഡണ്ട് ശ്രീഷ് മീനാത്തിന്റെ അനുമതിയോടെ ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ , ഒ.ബി.സി മോർച്ച മയ്യിൽ മണ്ഡലം പ്രസിഡണ്ട് രാജൻ എം.വി, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ബിജു.പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
രണ്ടാം വാർഡ് കമ്പിൽ റീന.കെ, മൂന്നാം വാർഡ് പന്ന്യയങ്കണ്ടി ഷൈന എം.വി , അഞ്ചാം വാർഡ് കൊളച്ചേരി വേണുഗോപാൽ പി.വി, ആറാം വാർഡ് പെരുമാച്ചേരി സുധീർ എം.കെ, എട്ടാം വാർഡ് പള്ളിപ്പറമ്പ് രജിത.പി, ഒമ്പതാം വാർഡ് കായച്ചിറ സന്തോഷ്.എം, പതിനാലാം വാർഡ് ചേലേരി സെൻട്രൽ ഗീത വി.വി, പതിനാറാം വാർഡ് കൊളച്ചേരിപ്പറമ്പ് ലിജിന.ടി, 19 ആം വാർഡ് ചെറുക്കുന്ന് സഹജൻ.എ തുടങ്ങിയവർ സ്ഥാനാർത്ഥികളാകും.
