കണ്ണൂർ :- നഗരമധ്യത്തിൽ യുവതിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. ഏച്ചൂർ സ്വദേശി ഇസ്‌മയിലിനെ (38) ആണ് ടൗൺ പോലീസ് ഇൻസ്പെക്ടർ പി.എ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. കണ്ണൂർ എസ്എൻ പാർക്കിന് സമീപത്തൂടെ നടന്ന് പോകുകയായിരുന്ന യുവതിയെ പ്രതി തടഞ്ഞ് നിർത്തി കത്തി കൊണ്ട് തലയ്ക്ക് കുത്തി പരുക്കേൽപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. യുവതിയെ നാട്ടുകാർ ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
