കാട്ടാമ്പള്ളി :- കാട്ടാമ്പള്ളി അക്ഷയ സെന്ററിൽ അക്ഷയ ദിനം ആഘോഷിച്ചു. വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സംരംഭകൻ ഫൈസൽ കേക്ക് മുറിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് മധുര പലഹാരം വിതരണവും സമ്മാനക്കൂപ്പൺ നറുക്കെടുപ്പും നടന്നു. ചിറക്കൽ പഞ്ചായത്ത് മെമ്പർ ഹസ്‌നാഫ് കാട്ടാമ്പള്ളി വിജയികളെ പ്രഖ്യാപിച്ചു. തുടർന്ന് സമ്മാനവിതരണവും നടത്തി.
