ഭാരതീയ വിദ്യാനികേതൻ കണ്ണൂർ ജില്ലാ കലോത്സവം നവംബർ 21, 22 തീയതികളിൽ കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ


കുറ്റ്യാട്ടൂർ:- ഭാരതീയ വിദ്യാനികേതൻ കണ്ണൂർ ജില്ലാ കലോത്സവം 'സിന്ദൂരം 2025' നവംബർ 21, 22 തീയ്യതികളിൽ കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലയിലെ 17 വിദ്യാലയങ്ങൾ മാറ്റുരയ്ക്കുന്ന കലാമാമാങ്കം നവംബർ 21 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ Dr.കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രസിഡന്റ് പി.ഗോപാലൻകുട്ടി മാസ്റ്റർ, Dr.ഇടൂഴി ഭവദാസൻ നമ്പൂതിരി, പ്രൊഫസർ Dr.പി.എം.ജി നമ്പീശൻ തുടങ്ങിയവർ പങ്കെടുക്കും. 

നവംബർ 22 ശനിയാഴ്ച രാവിലെ 9 മണി മുതൽ 17 വിദ്യാലയങ്ങളിൽ നിന്നും 700 ഓളം വിദ്യാർത്ഥികൾ 9 സ്റ്റേജുകളിലായി വിവിധ കലാപരിപാടികൾ അരങ്ങേറും. ഭാരതീയ വിദ്യാനികേതൻ ദേശീയ കലാ, കായിക മേളകളിലെ വിജയികൾക്കുള്ള സമ്മാനദാനം നടത്തും. മത്സരാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർക്ക് വിപുലമായ ഭക്ഷണ സംവിധാനം സ്കൂളിൽ ഒരുക്കുന്നുണ്ട്. വൈകുന്നേരം 6 മണിയോടെ പരിപാടികൾക്ക് സമാപനം കുറിക്കും.




Previous Post Next Post