കൊളച്ചേരി :- തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 19 UDF സ്ഥാനാർത്ഥികളും നാളെ നവംബർ 20 വ്യാഴാഴ്ച രാവിലെ വരണാധികാരി മുമ്പാകെ പത്രിക സമർപ്പിക്കും. രാവിലെ 10.30 ന് ശിഹാബ് തങ്ങൾ സ്മാരക സൗധം പരിസരത്ത് നിന്നും സ്ഥാനാർത്ഥികളെ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ആനയിക്കും.
യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ലിസ്റ്റ് അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്തഫ കോടിപ്പൊയിലിന് യോഗത്തിൽ സ്വീകരണം നൽകി. UDF പഞ്ചായത്ത് ചെയർമാൻ കെ.എം ശിവദാസൻ അധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, വൈസ് പ്രസിഡണ്ട് എം.സജ്മ, മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം.അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, ട്രഷറർ പി.പി.സി മുഹമ്മദ് കുഞ്ഞി, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.അനന്തൻ മാസ്റ്റർ, കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ്, ചേലേരി മണ്ഡലം പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു. കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു.
