കണ്ണൂർ :- നായനാരുടെ സമര-വ്യക്തി ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ 'ജനനായകൻ സഖാവ് നായനാർ' നാടകത്തിൻ്റെ സ്ക്രിപ്റ്റ് നായനാരുടെ ഭാര്യ ശാരദ ടീച്ചർക്ക് കൈമാറി.
ശ്രീധരൻ സംഘമിത്ര രചിച്ച് പാപ്പിനിശ്ശേരി ബി.ടി.ആർ തീയ്യേറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന നാടകത്തിന്റെ സ്ക്രീപ്റ്റാണ് ശ്രീധരൻ സംഘമിത്ര കൈമാറിയത്. സംവിധായകൻ ശിവ പ്രകാശ്, ബാബു കാമ്പ്രത്ത്, പുഷ്പജൻ മാസ്റ്റർ, മധു ഇരിണാവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
